സിപിഐയുടെ പേയ്‌മെന്റ് സീറ്റ് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ തിരുവനന്തപുരം സീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണത്തില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. ഐ.ജി സുരേഷ് രാജ് പുരോഹിതിനാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഐയുടെ മിനിറ്റ്‌സ് പിടിച്ചെടുത്ത് പരിശോധിക്കാനും ലോകായുക്ത ഐ.ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബെനറ്റ് ഏബ്രഹാമിനെ ഒരു കോടിയിലേറെ രൂപ കോഴ വാങ്ങിയാണ് സിപിഐ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയതെന്നായിരുന്നു പരാതി. ഈ തുക തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും സിപിഐ നേതാക്കളെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha






















