പ്രതികള്‍ക്കും പോലീസുകാര്‍ക്കും കോടതി യാത്ര ഇല്ല, ഇനി എല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴി

പോലീസുകാര്‍ക്കും ഇനി കോടതി യാത്ര ഇല്ല. എല്ലാം വീഡിയോകോണ്‍ഫറന്‌സിംഗിലൂടെ ബന്ധിപ്പിക്കാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. ഇതുനുവേണ്ടി പ്രേത്യേക സോഫ്റ്റുവെയര്‍ തയ്യാറാക്കിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഈ മാസം ആരംഭിക്കും. രണ്ടാഴ്ച്ചത്തെ പ്രവര്‍ത്തനത്തിനുശേഷം പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. 2010ല് ഈ സംവിധാനം സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. കാലഹരണപ്പട്ട സാങ്കേതിക വിദ്യ കാരണം കോടികളുടെ നഷ്ടമായിരുന്നു ഫലം. പ്രതിദിനം ആയിരം പോലീസുകാരെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കാം, കോടതി മുറിക്കുള്ളിലെ തിരക്ക് തീരും, ജയിലില്‍ ലഹരി വസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തടയാം ഇതെല്ലാം പദ്ധതിയൂടെ വലിയ മെച്ചങ്ങളാണ് ഹൈദ്രാബാദിലെ സ്ഥാപനമാണ് മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച സോഫ്റ്റുവെയര്‍ തയ്യാറാക്കിയത്. ഇപ്പോഴത്തെ വീഡിയോ കോണ്ഫറന്‌സിംഗ് സംവിധാനം ചിലവുകുറഞ്ഞതാണെന്ന പ്രത്യേകതയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















