ചാരക്കേസ് : സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനം അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് കോടതിയുടെ നിര്‍ദ്ദേശം.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനും ഇപ്പോള്‍ എ.ഡി.ജി.പിയുമായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതായതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതിരിക്കുന്നത് ശരിയല്ലെന്നും കോടതി ശക്തമായ ഭാഷയില്‍ ഓര്‍മിപ്പിച്ചു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ പലരും വിരമിച്ചു, മറ്റ് ചിലര്‍ മറ്റ് തസ്തികകളില്‍ പ്രവര്‍ത്തിക്കുകയാണ് തുടങ്ങീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി എടുക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. കേസില്‍പെട്ട നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി വിധി നീതിയുടെ വിജയമാണെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നത് വരെ താന്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















