Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍

29 JULY 2026 06:59 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍. കേസിലെ നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നതിനും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനുമാണ് അന്‍സിബ കക്ഷി ചേരാന്‍ ശ്രമിക്കുന്നതെന്ന് എറണാകുളം രണ്ടാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ ശ്വേത ആരോപിച്ചു.

2025-2028 കാലയളവിലേക്ക് 'അമ്മ'യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതില്‍ നിന്നും രമേശ് പിഷാരടിയെ തടയണമെന്നും 2026 ജൂണ്‍ 21ന് രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത മേനോന്‍ കോടതിയെ സമീപിച്ചത്. താന്‍ അഡ്‌ഹോക് കമ്മിറ്റിയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിഞ്ഞെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പിഷാരടി കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

അന്‍സിബയ്ക്ക് ഈ കേസില്‍ കക്ഷി ചേരാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന് ശ്വേത വാദിക്കുന്നു. അന്‍സിബ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. ഈ സാഹചര്യത്തില്‍ അന്‍സിബ കേസില്‍ കക്ഷിയല്ലെങ്കിലും അന്തിമവിധിയെ ബാധിക്കില്ല. അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത കേവലം ബൈലോയും നിയമവശങ്ങളും പരിശോധിച്ചു തീരുമാനിക്കേണ്ട ഒന്നാണെന്നിരിക്കെ ഒരു സാധാരണ അംഗത്തെ കക്ഷി ചേര്‍ക്കുന്നത് കേസിന്റെ സ്വഭാവം തന്നെ മാറ്റുമെന്നും ശ്വേത പറയുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ നേരത്തെ അമ്മ സംഘടനയില്‍ നിന്ന് രാജി സമര്‍പ്പിച്ച അന്‍സിബ, സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വ്യാജ ആരോപണങ്ങളും ക്രിമിനല്‍ കേസുകളും ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും ശ്വേത ആരോപിക്കുന്നു. പെന്‍ഷന്‍, കൈനീട്ടം അടക്കമുള്ള ക്ഷേമപദ്ധതികള്‍ മുടക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നതെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ ആരോപണമുണ്ട്.

തനിക്കെതിരെ അന്‍സിബ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുകയും താന്‍ ഓഫിസില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ശ്വേത പറയുന്നു. സംഘടനയുടെ നിയമാവലി പ്രകാരം പരാതികള്‍ പരിഹരിക്കാന്‍ അന്‍സിബയ്ക്ക് മറ്റു വഴികളുണ്ടെന്നിരിക്കെ കോടതി സമയം നഷ്ടപ്പെടുത്തിയതിന് പിഴ ചുമത്തി കക്ഷി ചേരല്‍ ആവശ്യം തള്ളണമെന്നാണ് ശ്വേത ആവശ്യപ്പെട്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (17 minutes ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (20 minutes ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (27 minutes ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (34 minutes ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (40 minutes ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (40 minutes ago)

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF  (47 minutes ago)

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍  (48 minutes ago)

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (2 hours ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (2 hours ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (2 hours ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (2 hours ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (3 hours ago)

Malayali Vartha Recommends