പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു

പഞ്ചാബ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനി ക്യാംപസില്‍വച്ച് വൈദ്യുതാഘാതമേറ്റു മരിച്ചു. ഹരിയാനയിലെ റെവാരി സ്വദേശിയായ ജ്യോതിയാണ് മരിച്ചത്. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന ജ്യോതി ചൊവ്വാഴ്ച കോളജില്‍നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴാണ് വെള്ളംകെട്ടിക്കിടന്ന വഴിയിലേക്ക് താഴ്ന്നു കിടന്നിരുന്ന ഇലക്ട്രിക് വയറില്‍നിന്ന് ഷോക്കേറ്റത്. ഉടന്‍ ജ്യോതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ഷകനും ഹരിയാനയിലെ സ്വകാര്യ സ്‌കൂളില്‍ െ്രെഡവറായി ജോലി ചെയ്യുന്നയാളുമാണ് ജ്യോതിയുടെ പിതാവ്. മാതാവ് വീട്ടമ്മയും. ഗവേഷണ ഫെല്ലോഷിപ്പ് കൊണ്ട് ജ്യോതി കുടുംബത്തെ സഹായിക്കുകയും ചെയ്തിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ പ്രഫ. രേണു വിഗിന്റെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും കോളജ് ക്യാംപസിന്റെ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുന്നതിലും വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ജ്യോതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ജ്യോതിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം, കുടുംബത്തിന് 16 ലക്ഷം രൂപ നഷ്ടപരിഹാരവും ജ്യോതിയുടെ സഹോദരന് ജോലിയും നല്‍കാമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























