Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇനിയൊരു സമരത്തിന് ബാല്യമില്ലെന്ന് സി.പി.എം; യുവതുര്‍ക്കി സമരം പിന്‍വലിച്ചത് കാലുപിടിച്ച്!

21 OCTOBER 2014 05:27 PM IST
മലയാളി വാര്‍ത്ത.

ഇടതുപക്ഷ യുവജന സംഘടനകള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ കാലു പിടിച്ചാണ്. നിയമനനിരോധനത്തിനെതിരെ സമരം ചെയ്ത ഇടതു യുവതുര്‍ക്കികളുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. സമരം ചെയ്യാന്‍ എല്ലാപേര്‍ക്കും അവകാശമുണ്ടെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ സമരം പൊളിയുമെന്ന സാഹചര്യം ഇടതുമുന്നണി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ മുന്നില്‍ കണ്ടു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കൊടിയേരിയെ നിയോഗിച്ചത് പിണറായി വിജയനാണ്.
അതേസമയം തനിക്ക് പുതുതായി ഒരുറപ്പും നല്‍കാനില്ലെന്ന് ഉമ്മന്‍ചാണ്ടി കോടയേരിയെ അറിയിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നിയമനനിരോധനം എന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. നിയമനനിരോധനം ഉണ്ടെന്ന കാര്യം പ്രചരണം മാത്രമാണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് മെമ്മോ നല്‍കിയവര്‍ക്കെല്ലാം ഒരുവര്‍ഷത്തിനകം നിയമനം നല്‍കാമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നു. ഇതാണ് വാസ്തവമെന്നിരിക്കെ ഇടതുയുവജന സംഘടനകള്‍ സമരം നടത്തുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മന്ത്രിസഭായോഗങ്ങള്‍ക്ക് ശേഷം വരുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു. ആവശ്യമില്ലാത്ത സമരങ്ങളോട് താന്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്നും ഉമ്മന്‍ചാണ്ടി ആരാഞ്ഞിരുന്നു.
ഇതിനിടയില്‍ സിപിഎമ്മിന്റെ പി ആര്‍ ഒ എന്നറിയപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു. അദ്ദേഹത്തോടും തന്റെ പഴയ പല്ലവി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ഒടുവില്‍ കോടിയേരി മുഖ്യമന്ത്രിയുടെ സഹായമഭ്യര്‍ത്ഥിച്ചു. ഇതു തന്നെയാണ് സോളാര്‍ സമരത്തിലും സംഭവിച്ചത്. അന്നും സമരം പൊളിയുമെന്നായപ്പോള്‍ കോടിയേരിയാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്.

ഏതായാലും ഇനിയുമൊരു സമരത്തിന് ബാല്യമില്ലെന്ന മട്ടിലാണ് സി.പി.എം നീങ്ങുന്നത്. താന്‍ ഇനിയാരോടും സംസാരിക്കില്ലെന്നും കോടിയേരി നേതൃത്വത്തെ അറിയിച്ചു. ചുരുക്കത്തില്‍ സെക്രട്ടേറിയേറ്റിന് ആശ്വസിക്കാനുളള വകയാണ് കാണുന്നത്. ഒന്നരക്കൊല്ലത്തേയ്ക്ക് ഒരു സമരവും പ്രതീക്ഷിക്കേണ്ടതില്ല.
കോടിയേരിയുടെ അഭ്യര്‍ത്ഥന പിണറായി ഗൗരവമായെടുത്തെന്നാണ് സൂചന. സമരം നടക്കും മുമ്പ് നേതൃത്വത്തോട് ആലോചിക്കണമെന്നാണ് പിണറായി ബഹുജനനേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സമരങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് ഇതു സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് പിണറായിയും കോടിയേരിയും രഹസ്യമായി പ്രതികരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends