കള്ളിലെ കള്ളിലെ കള്ളം കണ്ടുപിടിക്കാം വൈറ്റമിന്‍ ടെസ്റ്റിലൂടെ

കള്ളിലെ കള്ളം കണ്ടുപിടിക്കാന്‍ വൈറ്റമിന്‍ ടെസ്റ്റ് നടത്തണമെന്ന് വിദഗ്ദ്ധ സമിതി. യഥാര്‍ഥ കള്ളില്‍ ശരാശരി ഒന്‍പതു ശതമാനം വരെ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ ചില \'വൈറ്റമിന്‍ ടെസ്റ്റു\'കള്‍ കൂടി നടത്തിയാല്‍ മാത്രമേ കള്ള് വ്യാജമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കൂയെന്ന് സമിതി റിപ്പോര്‍ട്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ശാസ്ത്രീയ പരിശോധനയ്ക്കു വേണ്ട റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിക്കു കൈമാറും.
ഈഥൈല്‍ ആല്‍ക്കഹോളിനൊപ്പം കള്ളിലെ പോഷക, രാസ ഘടകങ്ങളായ ഫോസ്ഫറസ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയുടെയും അസിഡിറ്റിയുടെയും അളവുകൂടി പരിശോധിക്കണണം. എന്നാല്‍ മാത്രമേ കള്ള് ചെത്തിയിറക്കിയതാണോ കലക്കിയുണ്ടാക്കിയതാണോ എന്നറിയാന്‍ കഴിയൂവെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
കള്ളില്‍ അടങ്ങിയ ഈഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് 8.1 ശതമാനത്തില്‍ കൂടിയിട്ടുണ്ടോ എന്നുമാത്രമാണ് ഇതുവരെ പരിശോധിച്ചിരുന്നത്. കൂടിയിട്ടുണ്ടെങ്കില്‍ അത് വ്യാജക്കള്ളാണ് എന്നായിരുന്നു നിയമം. എന്നാല്‍, കള്ളിന്റെ വീര്യത്തെക്കുറിച്ച് നിലവിലുള്ള കണക്കുകള്‍ ശരിയല്ലെന്നും യഥാര്‍ഥ കള്ളില്‍ ശരാശരി ഒന്‍പതു ശതമാനം വരെ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടെന്നും സമിതിയുടെ ആദ്യഘട്ടപരിശോധനകളില്‍ തന്നെ വ്യക്തമായി. ഇതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയില്‍ നിന്നുള്ള കള്ള് സാംപിളുകള്‍ ശാസ്ത്രീയമായി പരിശോധിച്ചാണ് സമിതി പുതിയ റിപ്പോര്‍ട്ട് നല്കിയത്. പുതിയ റിപ്പോര്‍ട്ടിന് നിയമപ്രാബല്യം ലഭിച്ചാല്‍ വ്യാജക്കള്ളുവേട്ട കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























