ട്രെയ്‌നില്‍ യുവതിയെ തീവച്ചു കൊന്ന പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീവച്ചു കൊന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നായാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 25നും 30നും പ്രായമുള്ള മെലിഞ്ഞ ശരീരമുള്ള യുവാവിന്റെ ചിത്രമാണ് റെയില്‍വേ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.
തീപ്പൊള്ളലേറ്റ് മരിച്ച ഫാത്തിമയുമായി യുവാവ് ഫ്‌ളാറ്റ്‌ഫോമില്‍ വച്ച് വഴക്കിട്ടിരുന്നു. ഇത് കണ്ട റെയില്‍വേ ജീവനക്കാര്‍ നല്‍കിയ സൂചനകള്‍ വച്ചാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















