Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കണ്ണൂരിലെ പോലീസുകാര്‍ക്ക് ദിപാവലിയില്ല; ജില്ലയില്‍ സ്‌ഫോടകവസ്തുക്കള്‍ വന്നു നിറയുന്നു

21 OCTOBER 2014 08:08 PM IST
മലയാളി വാര്‍ത്ത.

പാറമടകളിലെത്തുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളിലെ ആര്‍എസ്എസ്, സിപിഎം കേന്ദ്രങ്ങളിലേക്കെത്തുന്നു എന്ന് സൂചന. ഇത് സംബന്ധിച്ച് പോലീസ് കേസന്വേഷണം ഊര്‍ജ്ജിതമാക്കി.

നാടന്‍ ബോംബ് നിര്‍മ്മാണം മലബാറില്‍ സജീവമാകുന്നതിനിടയിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നു. രണ്ടാഴ്ചക്കിടയില്‍ ഏഴ് ബോംബ് ആക്രമണങ്ങളാണ് കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കിലും കണ്ണൂരില്‍ വര്‍ദ്ധിച്ചു വരുന്ന ബോംബ് അക്രമങ്ങള്‍ പോലീസിനെ അമ്പരപ്പിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് കണ്ണൂരിലെ ക്വാറി ഉടമകളുടെ യോഗം പോലീസ് വിളിച്ചു കൂട്ടിയിരുന്നു. ക്വാറികളിലെത്തുന്ന സ്‌ഫോടക വസ്തുക്കള്‍ ബോംബായി മാറുകയാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു യോഗം. ഇപ്പോഴും തുടരുമെന്നാണ് പോലീസിന്റെ സംശയം.
ക്വാറികളില്‍ പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പാറമടകളില്‍ തന്നെ വിദഗ്ദ്ധരുണ്ട്. പാനൂര്‍, നാദാപുരം, മാറാട് മേഖലകളില്‍ ബോംബുകള്‍ കണ്ടെത്തുന്നതിന് വേണ്ടി റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും അത്തരം ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുകയാണെന്ന് പോലീസ് പറയുന്നു. കാരണം ബോംബ് ആവശ്യമുള്ളവര്‍ പാറമടകളിലെത്തി സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുകയാണ് പതിവ്. പാറമടകളില്‍ സ്‌ഫോടക വസ്തുക്കളെത്തുന്നത് തടയാന്‍ പോലീസിന് കഴിയില്ല. കാരണം സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവരാന്‍ പാറമടക്കാര്‍ക്ക് ലൈസന്‍സുണ്ട്.
ദീപാവലിയായതോടെ ആവശ്യാനുസരണം പടക്കങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കണ്ണൂരിലെത്തുന്നുണ്ട്. ഇത് കണ്ണൂര്‍ പോലീസിന്റെ ഉറക്കം കെടുത്തുകയാണ്. ദീപാവലി വില്പനയ്‌ക്കെത്തുന്ന പടക്കങ്ങളില്‍ എത്രത്തോളം കണ്ണൂരിലെ പാര്‍ട്ടി ക്യാമ്പുകളിലെത്തുമെന്നാണ് പോലീസിന്റെ സംശയം. പോലീസുകാരാരും ദീപാവലി ആഘോഷിക്കരുതെന്നും സ്‌ഫോടക വസ്തുക്കളുടെ കൈവശം നിരീക്ഷണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍ ഇത്തവണ കണ്ണൂര്‍ പോലീസിന് ദീപാവലിയില്ല. പാര്‍ട്ടി ക്യാമ്പുകളിലാണ് ദീപാവലി.
ഏതച്ഛന്‍ വന്നാലും അമ്മയ്ക്ക് ഉറക്കമില്ലെന്ന പഴഞ്ചൊല്ലാണ് കണ്ണൂരിലെ പോലീസുകാര്‍ ഓര്‍ക്കുന്നത്. കാരണം ദീപാവലിയുടെ മറവില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സ്റ്റോക്കാവും കണ്ണൂരിലെ ആര്‍എസ്എസ്, സിപിഎം കേന്ദ്രങ്ങളിലെത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends