തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടന്ന കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ ,ബസ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ള സംഘങ്ങള്‍ പരിശോധന ആരംഭിച്ചു.അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാനായി തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടുയുള്ള കമാന്റോ സംഘങ്ങള്‍ക്കും സായുധ പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയില്‍ തീവ്രവാദികള്‍ അക്രമണം നടത്തുമെന്ന് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.ഇതേതുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















