സ്വകാര്യ പ്രാക്റ്റീസ് വില്ലനായപ്പോള്‍ : ഗര്‍ഭിണിയെന്ന് ധരിപ്പിച്ച് അഞ്ചുമാസം ചികിത്സിച്ച ഡോക്റ്റര്‍ക്ക് ഒരു ലക്ഷം പിഴ

ഗര്‍ഭിണിയെന്ന് ധരിപ്പിച്ച് സ്ത്രീയെ അഞ്ചുമാസം ചികിത്സിച്ച ഡോക്റ്റര്‍ക്ക് പിഴ. ഒരുലക്ഷം രൂപ പിഴയും 2009 മുതലുള്ള പലിശയും കേസ് ചെലവും നല്‍കാനാണ് കോടതിവിധി. കട്ടപ്പന സബ്‌കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍നാണ് വിധി പ്രസ്താവിച്ചത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ സുശീലയ്‌ക്കെതിരെയാണ് വിധി. കോമ്പയാര്‍ കഞ്ഞിയ്ക്കല്‍പടികത്തില്‍ ജോര്‍ജ് ടൈറ്റസിന്റെ ഭാര്യ സഷേങ്ക നല്‍കിയ പരാതിയിലാണ് ഡോക്റ്റര്‍ക്കെതിരെ നടപടിയെടുത്തത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യവെ ഡോ. സുശീല സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായാണ് സഷേങ്കയെ ചികിത്സതെന്നു കോടതി കണ്ടെത്തി.വ്യക്തമായ പരിശോധനകള്‍ നടത്തി ഗര്‍ഭം സ്ഥിരീകരിക്കാതെയാണ് അഞ്ചുമാസം ചികിത്സിച്ചതെന്നും ഇതു ഡോക്ടറിന്റെ വീഴ്ചയാണെന്നും കോടതി വിലയിരുത്തി.
2007 ഡിസംബര്‍ ഒന്നു മുതല്‍ 2008 ഏപ്രില്‍ 17 വരെയാണ് ഗര്‍ഭിണിയാണെന്നു തെറ്റിദ്ധരിപ്പിച്ച് സഷേങ്കയെ ഡോക്ടര്‍ ചികിത്സിച്ചത്.അഞ്ച് മാസത്തോളം ഗര്‍ഭിണിയാണെന്നു കരുതിയിരുന്ന സഷേങ്ക പ്രസവത്തിനായി തൃശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തുടര്‍ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രൊഫസറായിരുന്ന ഡോ. ലിസിയാമ്മ ജോര്‍ജിനെ സമീപിച്ചു.മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ സഷേങ്ക ഗര്‍ഭിണിയല്ലെന്നു കണ്ടെത്തുകയും ഗര്‍ഭപാത്രത്തില്‍ കുരുക്കളുണ്ടാകുന്ന പോളി സിസ്റ്റിക് ഓവറി എന്ന അസുഖമാണെന്നും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഷേങ്ക കട്ടപ്പന സബ്‌കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനേയും ഡോ. സുശീലയേയും പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.സ്വകാര്യ പ്രാക്ടീസിന്റെ ഭാഗമായി ചികിത്സിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേസില്‍ നിന്ന് ഒഴിവാക്കി. സഷേങ്കയ്ക്കു വേണ്ടി അഭിഭാഷകരായഎന്‍.ജെ ജില്‍സ്, ബൈജു എബ്രഹാം എന്നിവരും സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ സിബി സ്‌കറിയ പുളിക്കലും ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















