കണ്ണൂരില്‍ വീണ്ടും സിപിഎം ആര്‍എസ്എസ് സംഘര്‍ഷം, മൂന്ന് പേര്‍ക്ക് പരുക്ക്

കണ്ണൂര്‍ ചെണ്ടയാട് സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ചെണ്ടയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പാറമ്മേല്‍ വിജേഷിനാണ് പരിക്കേറ്റത്. ഇന്നു രാവിലെ എട്ടോടെ ചെണ്ടയാട് വച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ രാത്രിയില്‍ പ്രദേശത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ചെണ്ടയാട് പാടാന്‍താഴെയിലെ പാറപ്പുറത്ത് മനോജ് (35) സൗദകത്തിലെ മൃദുല്‍ (23) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ യാത്ര ചെയ്യവേ വരപ്ര കള്ളുഷാപ്പിനു സമീപത്തുവച്ച് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് തുടര്‍ച്ചെയാണ് രാവിലെയുണ്ടായ സംഘര്‍ഷമെന്നാണ് സൂചന. മര്‍ദനമേറ്റ മനോജിനെയും മൃദുലിനെയും തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ മര്‍ദ്ദിച്ചതിന് കണ്ടാലറിയാവുന്ന ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ പാനൂര്‍ പോലീസ് കേസെടുത്തു. പാനൂര്‍ മേഖലയില്‍ സിപിഎം ആര്‍എസ്എസ് സംഘര്‍ഷം ഉടലെടുത്തതോടെ പോലീസ് അതീവ ജാഗ്രതയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















