കോണ്ഗ്രസില് വീണ്ടും ചാരക്കേസ് വിവാദം പുകയുന്നു

കോണ്‍ഗ്രസിനകത്ത് വീണ്ടും ചാരക്കേസ് ചര്‍ച്ചയാവുന്നു. ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് നേതാക്കളുടെ പക്ഷം. അതേ സമയം വിധിപകര്‍പ്പ് പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടാണ് മുന്‍കെപിസിസി പ്രസിഡന്റുകൂടിയായ കെ. മുരളീധരനുള്ളത്. ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം . കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടതില്ലന്ന് ഗ്രൂപ്പിലെ മറ്റ് നേതാക്കളും പറയുന്നു.
കുറ്റക്കാരെ സംരക്ഷിക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കിലും തുടര്‍ നടപടികളെന്തെന്ന് ഐ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലന്ന് ഗ്രൂപ്പ് നേതാവായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ചെന്നിത്തലയും കെ.മുരളീധരനും മടങ്ങുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ച ചെയ്യും. കരുണാകരന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച്
ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുരളിയും പത്മജയും പഴയ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്.വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ മൂന്നാം മുന്നണി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും തലവേദനയാകുമോ എന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























