കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതിക വകുപ്പിന്റെ പൂര്‍ണ അംഗീകാരം

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതികവകുപ്പിന്റെ പൂര്‍ണ അംഗീകാരം.അടുത്തവര്‍ഷം മാര്‍ച്ചില്‍ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സ്മാര്‍ട്ട് സിറ്റി സി ഇഒ ജിജോ ജോസഫ് പറഞ്ഞു.കൊച്ചി കാക്കനാട്ട് അമ്പത് ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്മാര്‍ട്ട് സിറ്റി ഉയരുന്നത്. ഈ വര്‍ഷം ഡിസംബറോടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും. ആറര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടം യാഥാര്‍ഥ്യമാകുമ്പോള്‍ അയ്യായിരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha

























