കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം. അബ്ദുള്‍സലാം രാജിക്ക്

കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം. അബ്ദുള്‍സലാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് രാജിസന്നദ്ധത അറിയിച്ചു. സമരങ്ങള്‍മൂലം സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി തടസപ്പെടുന്ന സാഹചര്യത്തിലാണിത്.ഹോസ്റ്റല്‍ താമസവുമായി ബന്ധപ്പെട്ട തര്‍ക്കവും സമരവും കാരണം സര്‍വകലാശാലയിലെ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിരുന്നു.തുടര്‍ച്ചയായ സമരങ്ങളാണ് വി സി യെ ഈ തീരുമാനത്തിലെത്തിച്ചത്.നെറ്റ് വര്‍ക്ക് തകരാറുകള്‍ കാരണം ഓഫീസ് ജോലികള്‍ സ്തംഭിച്ചതും പരീക്ഷകള്‍ മുടങ്ങിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























