മരിച്ചുകിടന്ന സുനന്ദയുടെ കൈകളില്‍ മഷിപുരണ്ടതെങ്ങനെ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യന്‍ സ്വാമി

ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടന്ന സുനന്ദ പുഷ്‌ക്കറിന്റെ കൈകളില്‍ മഷിപുരണ്ട പാടുകള്‍ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഡോ.സുബ്രഹ്മണ്യന്‍ സ്വാമി. വിരലടയാളം എടുക്കുവാനായാണ് കൈ വിരലുകളില്‍ മഷി പുരട്ടിയത് എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു. വിദേശ ലോക്കറുകളില്‍ നിന്നും രേഖകള്‍ കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാകാം ഇത്.
വിദേശ ലോക്കറുകള്‍ എല്ലാം തന്നെ വിരല്‍ അടയാളം കൊണ്ട് തുറക്കാവുന്നതാണ്. അതല്ലെങ്കില്‍ വിരല്‍ അടയാളമുള്ള അനുമതി പത്രം നല്‍കിയാലും മതിയാകും. ഇതിനാകണം സുനന്ദയുടെ കൈകളില്‍ മഷി പുരട്ടിയതെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുബ്രഹ്മണ്യം സ്വാമി ഈ പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
സുനന്ദയുടെ മരണം ഒരിടവേളയ്ക്കു ശേഷം വീണ്ടും വാര്‍ത്തയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് അവര്‍ മരിച്ചതെന്ന് അന്തിമ റിപ്പോര്‍ട്ട് അടുത്തിടെ പുറത്തു വന്നിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധന രണ്ടാംവട്ടവും നടത്തിയ ശേഷമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരുടെ സംഘം അന്തിമറിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറിയത്. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയത്.
സുനന്ദയുടെ ഹോട്ടല്‍ റൂമില്‍ നിന്നു കിട്ടിയ സ്ട്രിപ് വിഷാദ രോഗത്തിന് നല്‍കുന്ന ALPRA എന്നതിന്റെയായിരുന്നു എന്നാല്‍ കിംസില്‍ നിന്നും ഈ മരുന്ന് സുനന്ദയ്ക്ക് പ്രിസ്‌ക്രൈബ് ചെയ്തിരുന്നില്ലത്രേ. ഈ മരുന്നിന്റെ ഓവര്‍ഡോസ് കഴിച്ചിരുന്നിരിക്കണം എന്ന സൂചനയാണ് പോസ്റ്റ്‌മോര്‍ട്ടവും നല്‍കുന്നത്. ജനുവരി 12 മുതല്‍ 14 വരെ കിംസില്‍ ചികില്‍സയിലായിരുന്ന സുനന്ദയുടെ ഡിസ്ചാര്‍ജ് സമ്മറിയില്‍ രോഗക്കുറിപ്പോ മരുന്നുകളോ കുറിച്ചിട്ടില്ല. ഇതും അവരുടെ മരണത്തെക്കുറിച്ചുള്ള ദുസൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സുനന്ദ പുഷ്‌കര്‍ ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ മുന്നൂറ്റി നാല്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























