മെഡിക്കല്‍ സ്റ്റോറുകാര്‍ക്ക് അടുത്ത പാര : മരുന്നും ഇനി ഓണ്‍ലൈന്‍ കിട്ടും

വാഹനങ്ങളില്‍ കയറിയിറങ്ങി ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന കാര്യം ഇപ്പോള്‍ പലര്‍ക്കും ആലോചിക്കാന്‍ തന്നെ പ്രയാസമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്ന ട്രന്‍ഡിലേക്ക് മലയാളികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിനു പേരുകേട്ട കമ്പനികള്‍ ഇപ്പോള്‍ മരുന്നു കച്ചവടവും നടത്താന്‍ തായാറെടുക്കുകയാണ്.
ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട് എന്നിവര്‍ വന്‍കിട മരുന്നു കമ്പനികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. 36 മുതല്‍ 70 ശതമാനം വരെ വില കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് തീരുമാനം.
കമ്പനികള്‍ ആറുമാസത്തെ മരുന്നുകളുടെ ഓര്‍ഡറും വിലയും മുന്‍കൂട്ടി നല്‍കും. ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളാണ് ആദ്യഘട്ടത്തില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ 17 ശതമാനവും കേരളത്തിലാണ്.
ഉപഭോക്താക്കളുടെ കൈയില്‍ മരുന്ന് എത്തുന്നത് പല ഇടത്തട്ടുകാരിലൂടെയാണ്. ജീവനക്കാരുടെ ശമ്പളം, കമ്മീഷന്‍, ട്രാന്‍സ്‌പോര്‍ട്ടിംഗ് വിഭാഗങ്ങളിലായി വിലയുടെ 35 ശതമാനം മരുന്നു കമ്പനികള്‍ക്ക് ചെലവാകും. നികുതി വില്‍പന കൂടിയാല്‍ നല്‍കുന്ന ഇന്‍സെന്റീവ് എന്നിവയില്‍ പത്തു ശതമാനവും ചെലവാകും. കാലാവധി കഴിഞ്ഞ് തിരിച്ചയയ്ക്കുന്ന മരുന്നുകളിലൂടെ ഉണ്ടാകുന്ന നഷ്ടവും പത്ത് ശതമാണ്. വില്‍പന നടന്നാല്‍ മാത്രമേ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് ലഭിക്കൂ. എന്നാല്‍ ഓണ്‍ലൈന്‍ ബിസിനസ്സിലാകട്ടെ നല്ലൊരു തുക മുന്‍കൂറായി ലഭിക്കും.
ഓണ്‍ലൈനായി ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഉപഭോക്താവിന് കഴിയില്ലെന്നതാണ് പ്രധാന ദോഷം. കാലാവധി കഴിഞ്ഞ മരുന്നുകളാണ് ലഭിക്കുന്നതെങ്കില്‍ തിരിച്ചു നല്‍കാന്‍ സംവിധാമില്ല. മരുന്ന് കഴിച്ച് അസ്വസ്ഥതയുണ്ടായാല്‍ ഉപഭോക്താവിന് പരാതിപ്പെടാനുള്ള നിയമസാദ്ധ്യതയും കുറവാണ്.
കോടികളുടെ നികുതി നഷ്ടം ലക്ഷങ്ങളുടെ തൊഴിലിന് പ്രശ്‌നം, കേരളത്തില്‍ 7000 കോടി രൂപയുടെ മരുന്ന് പ്രതിവര്‍ഷം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. നികുതിയിനത്തില്‍ 400 കോടിയിലധികം സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അഞ്ചുപൈസ നികുതി നല്‍കാതെ മരുന്ന് വില്‍ക്കാന്‍ കഴിയും
മരുന്ന് വിപണിയെ ആശ്രയിച്ച് മൂന്നര ലക്ഷത്തിലധികം പേര്‍ സംസ്ഥാനത്ത് മാത്രം ഉപജീവനം നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം ഇവരുടെ തൊഴിലിന് ബാധിക്കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























