പ്രളയക്കെടുതിയിൽ രക്ഷയൊരുക്കാൻ ഗൂഗിളും ; കാണാതായവരെ കണ്ടെത്താൻ വഴിയൊരുക്കി സെർച്ച് എഞ്ചിൻ ഗൂഗിൾ

കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയിൽ, കാണാതായവരെ കണ്ടെത്താൻ വഴിയൊരുക്കി സെർച്ച് എഞ്ചിൻ ഗൂഗിൾ. വെള്ളപ്പൊക്കത്തിൽ പെട്ട് കാണാതായ ആളുകളെ കണ്ടെത്താനും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും സഹായിക്കുന്ന ടൂളായ ഗൂഗിൾ പേഴ്സൺ ഫൈൻഡറർ സംവിധാനമാണ്. ഗൂഗിൾ ക്രൈസിസ് റെസ്പോൺസ് ടീം ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ ടൂൾ കമ്പ്യൂട്ടർ ഡെസ്ക്ടോപ്പിലും മൊബൈലിലും ഉപയോഗിക്കാം. ഗൂഗിൾ പേഴ്സൺ ഫൈൻഡർ ലോഗിൻ ചെയ്ത് നിങ്ങൾ തിരയുന്ന വ്യക്തിയുടെ പേര് നൽകിയാൽ അവരെ ഗൂഗിൾ തിരഞ്ഞ് തരും. നമ്മൾ സെർച്ച് ചെയ്യുന്ന പേരുമായി യോജിക്കുന്ന, ലഭ്യമായ എല്ലാ വിവരങ്ങളും ഇത്തരത്തിൽ ലഭ്യമാകും.
ഗൂഗിൾ പേഴ്സൺ ഫൈൻഡറിന്റെ ലിങ്ക്: //google.org/personfinder/2018-kerala-flooding
https://www.facebook.com/Malayalivartha



























