പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്15 ലക്ഷം രൂപ നൽകി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ സംഭാവന നല്കി. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. നടന്‍മാരായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയതിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറിയിരുന്നു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയായിരുന്നു മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് പണം കൈമാറിയത്. മറ്റ് സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ദുരന്തബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























