പെണ്‍കുട്ടികളുമായി റെസ്റ്റോറന്റില്‍ പോയാല്‍ അനാശാസ്യമാകുമോ? സദാചാര വാര്‍ത്തയുമായി ചാനല്‍; അതുകേട്ട് എല്ലാം തകര്‍ത്ത് ബിജെപി

പെണ്‍കുട്ടികളുമായി റെസ്റ്റോറന്റില്‍ പോയാല്‍ അനാശാസ്യമാകുമോ എന്ന ചോദ്യമാണ് ഇന്നത്തെ കോഴിക്കോട്ടെ സംഭവത്തില്‍ നിന്നുയരുന്നത്. അനാശാസ്യത്തിന് സൗകര്യമൊരുക്കുന്നു എന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് റസ്‌റ്റോറന്റ് അടിച്ചു തകര്‍ത്തത്. കോഴിക്കോട് നാലാം ഗേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ഡൗണ്‍ടൗണ്‍ റെസ്‌റ്റോറന്റിന് നേരയായിരുന്നു അക്രമം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് ഹോട്ടല്‍ അധികൃതര്‍ നല്‍കുന്ന വിവരം.
റെസ്‌റ്റോറന്റില്‍ അനാശാസ്യത്തിന് അവസരമൊരുക്കുന്നു എന്ന ഒരു സ്വകാര്യ ചാനലിന്റെ വാര്‍ത്തയ്ക്ക് തൊട്ടു പിന്നാലെയാണ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റെസ്‌റ്റോറന്റിലേക്ക് മാര്‍ച്ച് നടത്തുകയും റസ്‌റ്റോറന്റ് അടിച്ചു തകര്‍ക്കുകയും ചെയ്തത്. റെസ്‌റ്റൊറന്റിന്റെ കാര്‍ പാര്‍ക്കിംഗില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇടപെടുന്നതിന്റെ ദൃശ്യങ്ങളും റസ്‌റ്റോറന്റ് മുന്നിലെ തുറന്ന സ്ഥലത്ത് നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളും കാണിച്ചായിരുന്നു അനാശ്യാസ്യ ആരോപണം ഉയര്‍ത്തിയത്. വാര്‍ത്ത വന്നതോടെ സദാചാര പോലീസ് ചമഞ്ഞ് ബിജെപി എത്തി എല്ലാം അടിച്ചു തകര്‍ത്തു.
അക്രമം നടത്തിയവര്‍ക്കെരതിരെ നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി ആവശ്യപ്പെട്ടു. കട ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ടിവിയും ചില്ലുകളും മേശകളും ഓപ്പണ്‍ ഏരിയയും അടക്കം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട്ടെ ഐഐഎം, എന്‍ഐടി വിദ്യാര്‍ഥികളുടെ സ്ഥിരം താവളമാണ് ഹോട്ടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























