കേരളം പ്രളയക്കെടുതിയില്‍ ദുരിതപ്പെടുമ്പോള്‍ ജര്‍മനിയിലായിരുന്ന മന്ത്രി കെ. രാജു നാട്ടിലേക്ക് മടങ്ങുന്നു; മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് തിരിച്ചുവരവ്

വിമര്‍ശനങ്ങള്‍ക്കിടയില്‍ ജര്‍മന്‍ പര്യടനം വെട്ടിച്ചുരുക്കുി വനം മന്ത്രി കെ. രാജു നാട്ടിലേക്ക് മടങ്ങുന്നു. ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഇന്നലെ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയായതിനാലാണ് സമ്മേളനത്തിന് എത്തിയത്.
പ്രളയക്കെടുതിയില്‍ ദുരിതപ്പെടുന്ന നാടിന്റെ അവസ്ഥ ജര്‍മന്‍ പ്രവാസികളെ കൃത്യമായി ബോധ്യപ്പെടുത്താനും മികച്ച പിന്തുണ ഉറപ്പാക്കാനും ഈ യാത്ര ഉപകരിക്കുമെന്നാണ് കരുതുന്നത്. ഒരാഴ്ചത്തെ പര്യടനമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാളെ തിരിച്ചെത്തും. പ്രളയക്കെടുതിക്കിടെ നടത്തിയ വിദേശ യാത്ര നാട്ടില്‍ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളത്തിന് അകമഴിഞ്ഞ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജര്‍മനിയിലെ മുഴുവന്‍ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും പരമാവധി സഹായം ലഭ്യമാക്കുമെന്ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ടി.എം ജേക്കബും പറഞ്ഞു.
https://www.facebook.com/Malayalivartha


























