തിരുവനന്തപുരത്ത് നിന്ന് രാവിലെ കൊച്ചിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി മോശം കാലാവസ്ഥയെത്തുടർന്ന് വ്യോമനിരീക്ഷണം റദ്ദാക്കി

മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രളയബാധിതമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി. മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് നിരീക്ഷണം റദ്ദാക്കിയത്. തിരുവനന്തപുരത്തു നിന്ന് രാവിലെ ഏഴിന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി ഇവിടെ നിന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍ കണ്ണന്താനം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
എന്നാല്‍ നാവികസേനാ ആസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയേയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയേത്തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. നിരവധിപ്പേരുടെ ജീവനെടുത്ത് ദിവസങ്ങളായി തുടരുന്ന പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാരിന്‍റെയും പ്രതിപക്ഷത്തിന്‍റെയും അടക്കമുള്ള ആവശ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് നിര്‍ണായകമായ വ്യോമനിരീക്ഷണം റദ്ദാക്കിയിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി.സദാശിവവും തമ്മില്‍ നാവികസേനാ ആസ്ഥാനത്തെ ഓഫീസില്‍ ചര്‍ച്ച നടത്തുകയാണ്. ഇതിനു ശേഷമേ മറ്റ് നടപടികള്‍ അറിയാനാകൂ.
https://www.facebook.com/Malayalivartha


























