പ്രളയക്കെടുതിക്കിടയിൽ നൈസായി സ്കൂട്ടായത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ; കന്യാസ്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്താതെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ

അങ്ങനെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രളയകെടുതിക്കിടയിൽ നൈസായി സ്കൂട്ടായി. കന്യാസ്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്താതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ചാടി കേറി ഒന്നും ചെയ്യാനാവില്ലെന്നാണ് ഡി ജി പി പറയുന്നത്. എങ്കിൽ ബിഷപിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഹൈക്കോടതിയിൽ പറഞ്ഞത് എന്തിനാണെന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന് മറുപടിയില്ല. തെളിവില്ല എന്ന കാര്യമാണ് ബിഷപ്പിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ വേണമെന്നാണ് സർക്കാർ നിലപാട് . അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാർ കുരുക്കിലാകുമെന്നും പോലീസ് പറയുന്നു.
ഒരു തെളിവുമില്ലാതെയാണ് പോലീസ് ജലന്തറിൽ ചെന്ന് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തുവെന്നു വേണം മനസിലാക്കേണ്ടത്. ബിഷപ്പിന്റെ മൊബൈൽ ഫോണും ഡിജിറ്റൽ തെളിവുകളും പോലീസ് പിടിച്ചെടുത്തു. പോലീസ് സംഘത്തോട് അടിയന്തിരമായി ഡൽഹിയിലെത്താനാണ് കേരളത്തിൽ നിന്ന് ലഭിച്ച സന്ദേശം. അത് എന്തുകൊണ്ടാണെന്ന് ആർക്കും മനസിലാകുന്നില്ല. 13 തവണ ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രി നൽകിയ മൊഴി. എന്നാൽ കന്യാസ്ത്രി മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. താൻ നിരപരാധിയാണെന്നും തനിക്കെതിരെ പകരം വീട്ടാനുമാണ് കന്യാസ്ത്രി ശ്രമിക്കുന്നതെന്നാണ് ബിഷപ്പിന്റെ മൊഴി.എന്നാൽ ബിഷപ്പിന്റെ അധികാരം ഉപയോഗിച്ച് തന്നെ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രി പറയുന്നത്.
റോമിൽ നിന്ന് ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് പിണറായി സർക്കാർ കാലുമാറിയതെന്ന വാർത്തയും പരക്കുന്നുണ്ട്. ഉയർന്ന ക്രൈസ്തവ നേതാക്കൾ സി പി എമ്മിന്റെ ഡെൽഹി കേന്ദ്രങ്ങളുമായി നടത്തിയ ഇടപെടലുകളെ തുടർന്നായിരുന്നു സംഗതി കോംപ്ലിമെന്റായത്. കോൺഗ്രസിന്റെ പിന്തുണയും ഇക്കാര്യത്തിൽ സി പി എമ്മിനുണ്ട്.
ഫ്രാങ്കോ മുളയ്ക്കൽ, ഇങ്ങനെ പോവുകയാണെങ്കിൽ, കന്യാസ്ത്രിക്കെതിരെ കേസ് കൊടുത്തേക്കാം. വാദി പ്രതിയാകുന്ന സാഹചര്യം ഇക്കാര്യത്തിൽ ഉണ്ടായാൽ എന്തും സംഭവിക്കാം. ജലന്തറിലെ സഭയും ഇതു തന്നെയാണ് ആലോചിക്കുന്നത്. കന്യാസ്ത്രി ബിഷപ്പിനെതിരെ രംഗത്തെത്തിയത് തന്റെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നാണ് ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി വൈ എസ് പി സുഭാഷിലുള്ള വിശ്വാസം കന്യാസ്ത്രിക്കും അവരുടെ ബന്ധുക്കൾക്കും നഷ്ട പ്പെട്ടു കഴിഞ്ഞു. ആരോ ചന്തയിൽ പോയത് പോലെ അദ്ദേഹം ജലന്തർ കണ്ട് മടങ്ങി വന്നു എന്നതിൽ കവിഞ്ഞ് ഒന്നും സംഭവിച്ചില്ല.
https://www.facebook.com/Malayalivartha


























