മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു ; കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി . ശക്തമായ മഴ വീണ്ടും തുടങ്ങിയതിനെത്തുടർന്നാണ് കോട്ടയം വെള്ളത്തിനടിയിലായത്. കോട്ടയം നഗരത്തില്‍ താഴ്ന്ന പ്രദേശമായ നടമ്പാടം അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യമാണ് നിലവിൽ.
വെള്ളപ്പൊക്കത്തെത്തുടർന്ന് എം സി റോഡിലേക്കുള്ള ഗതാഗതം താറുമാറായി.കഴിഞ്ഞ ദിവസങ്ങളില്‍ പാലാ ഉള്‍പ്പെടെ ഉള്ള നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍ ആയി .ഇനിയും ശക്തമായ മഴ തുടര്‍ന്നാല്‍ കോട്ടയം നഗരം തന്നെ വെള്ളത്തിനടിയില്‍ ആകും എന്ന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























