കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഗസ്ത്യവനത്തിലെ ആദിവാസികള്‍ ഒറ്റപ്പെട്ട നിലയില്‍...

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഗസ്ത്യവനത്തിലെ ആദിവാസികള്‍ ഒറ്റപ്പെട്ട നിലയിലായി. താഴെയുള്ള പാറ്റാംപാറ സെറ്റില്‍മെന്റ് മുതല്‍ പുരവിമല, ചോനംപാറ വരെയുള്ളവരാണ് ദുരിതത്തിലായത്. പാറ്റാംപാറ, പ്ലാത്ത്, ഇളം പ്ലാത്ത്, അണകാല്‍ തുടങ്ങി 10 സെറ്റില്‍മെന്റുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടേയ്ക്കുള്ള പാതകള്‍ തകര്‍ന്നു. നദികള്‍ വഴി മാറി ഒഴുകുന്നതിനാല്‍ ആര്‍ക്കും പോകാന്‍ കഴിയാത്ത നിലയിലാണ്.
പുരവിമലയില്‍ ക്യാമ്പ് തുറന്നെങ്കിലും നെയ്യാറിലെ ജലനിരപ്പ് ഉയര്‍ന്നതുകാരണം നെയ്യാര്‍ കടന്ന് ആദിവാസികള്‍ക്ക് ഇവിടെ എത്താന്‍ കഴിയുന്നില്ല. നെയ്യാര്‍ നദിയിലെ ആദിവാസികള്‍ക്ക് ആശ്രയമായ കടത്തുവള്ളം ഒന്നും പ്രവര്‍ത്തിക്കുന്നില്ല. ഇതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
അതിനിടെ വെള്ളിയാഴ്ച അല്പം ശമിച്ച മഴ ഇന്ന് പുലര്‍ച്ചെ ശക്തമായതും തിരിച്ചടിയായി. മഴ കുറഞ്ഞതോടെ അടച്ച നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha


























