വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന എവി ജോര്‍ജിനെ തിരിച്ചെടുത്തു

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന എവി ജോര്‍ജിനെ തിരിച്ചെടുത്തു. ഇന്‍റലിജന്‍സ് എസ്പി ആയാണ് നിയമനം. കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിലാണ് ആലുവ മുന്‍ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിനെ മെയ് 11 ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
വരാപ്പുഴ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്സ് ആയിരുന്നു. ഇവര്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി തെളിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ടിഎഫിനെ പിരിച്ചുവിട്ടു. അതേസമയം വകുപ്പ് തല അന്വേഷണം തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























