തേക്കടി പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി... ഏപ്രിൽ ഒന്നു മുതൽ മെയ് മൂന്ന് വരെ നടക്കുന്ന തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ടുകർമം നടന്നു

ഗ്രാമപ്പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18ാമത് തേക്കടി പുഷ്പമേളക്ക് ഒരുക്കങ്ങൾ തുടങ്ങി. ഏപ്രിൽ ഒന്നു മുതൽ മെയ് മൂന്ന് വരെ നടക്കുന്ന തേക്കടി പുഷ്പമേളയുടെ പന്തലിന്റെ കാൽനാട്ടുകർമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. വർഗീസ് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നിർവഹിച്ചു.
ആയിരക്കണക്കിന് പുഷ്പ, ഫല,സസ്യങ്ങളുടെ പ്രദർശനവും വിൽപ്പനയും വിവിധ കലാ, സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്നതാണ് മേള. മേള പന്തലിന്റെ കാൽനാട്ട് കർമത്തിൽ ജനറൽ കൺവീനർ ടി.ടി. തോമസ് അധ്യക്ഷത വഹിച്ചു.
"https://www.facebook.com/Malayalivartha



























