സെപ്റ്റംബര്‍ 15ന് മുമ്പ് പമ്പയിൽ രണ്ട് ബെയ്‌ലി പാലങ്ങള്‍ സൈന്യം നിര്‍മ്മിക്കും

സൈന്യം സെപ്റ്റംബര്‍ 15ന് മുമ്പ് പമ്പയിൽ രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും. ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പമ്പയിൽ പരിശോധന നടത്തി. സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.
മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഇത് സംബന്ധിച്ച് മേജര്‍ ആശിശ് ഉപാധ്യായയുമായി ചര്‍ച്ച നടത്തിയിരുന്നു. 12 മീറ്റര്‍ വീതിയുള്ളതും വാഹനം പോകാന്‍ സാധിക്കുന്ന തരത്തിലാകും പാലം നിര്‍മിക്കുകയെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























