ദുരിതാശ്വാസ ക്യാമ്പിൽനിന്നും സാധനങ്ങള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമം; റവന്യു ഉദ്യോഗസ്ഥരെ ക്യമ്പിലുള്ളവര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പനമരം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ പിടികൂടി. പനമരം വില്ലേജ് ഓഫീസിലെ റവന്യു ഉദ്യോഗസ്ഥരായ സിനീഷ് തോമസ്, ദിനേഷ് എം പി എന്നിവരെയാണ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ക്യമ്പിലുള്ളവര്‍ പിടികൂടിയത്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്ബിലെ വസ്തുക്കള്‍ മോഷണം പോകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിലര്‍ ഉറക്കമിളച്ചിരുന്ന് മോഷ്ടാക്കളെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ക്യാമ്ബില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പോകുമ്ബോള്‍ ക്യാമ്ബിലുള്ളവര്‍ ഇവരെ കയ്യോടെ പിടികൂടിയത്. ഉടന്‍ പോലീസിനെ വിളിച്ചുവരുത്തി പ്രതികളെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























