പ്രളയക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ച റെയില്‍വെയുടെ പരീക്ഷ സെപ്റ്റംബര്‍ നാലിന്

കേരളത്തിലെ പ്രളയക്കെടുതികളെ തുടര്‍ന്ന് മാറ്റിവച്ച അസി. ലോക്കോ പൈലറ്റ് & ടെക്നീഷ്യന് പരീക്ഷകള്‍ വരുന്ന മാസം നാലിന് നടക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ഏകദേശം 27,000 ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതാന്‍ തയാറെടുത്തിരുന്നത്.
കേരളത്തില്‍ പരീക്ഷാകേന്ദ്രം ലഭിച്ചവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തില്‍നിന്നുള്ളവര്‍ക്കുമാണ് പരീക്ഷ നടക്കുന്നത്.
https://www.facebook.com/Malayalivartha
























