രണ്‍ബീര്‍ആലിയ പ്രണയ ജോഡികള്‍ ആരാധകരെ ഇളക്കി മറിക്കുന്നു

രണ്‍ബീര്‍ ആലിയ പ്രണയം ബോളിവുഡില്‍ കത്തുകയാണ്. ബോളിവുഡിന്റെ ക്യുട്ട് കപ്പിള്‍സ് എന്ന പേര് കരസ്ഥമാക്കിയിരിക്കുകയാണ് രണ്‍ബീറും ആലിയയും. ഇരുവരും തമ്മിലുള്ള പുതിയ സെല്‍ഫി സോഷ്യല്‍ മീഡിയ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്. രണ്ടു പേരും കളിച്ച് ചിരിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന സെല്‍ഫിയാണ് പുറത്ത് വന്നിരിക്കുന്നത്.
മനോഹരവും പവിത്രവുമായ ബന്ധമാണിതെന്നാണ് രണ്‍ബീര്‍ ഈ ബന്ധത്തെ പറ്റി വിശേഷിപ്പിച്ചത്. അയാന്‍ മുഖര്‍ജിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും ബള്‍ഗേറിയയിലാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില്‍ അമിതാബ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രണ്‍ബീറിന്റെ പ്രിയപ്പെട്ട എട്ടാം നമ്പര്‍ ജേഴ്‌സി ധരിച്ച ഫോട്ടോ ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ഫോട്ടോയും വൈറലായിരുന്നു. രണ്‍ബീര്‍ എടുത്തു കൊടുത്ത ആലിയയുടെ ഫോട്ടോയും ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























