എബോള ഗെയിം വൈറലാകുന്നു

മാനവരാശി ഇപ്പോള്‍ ഏറ്റവും അധികം ഭയപ്പെടുന്ന എബോള മറ്റൊരു രീതിയില്‍ ഹിറ്റാകുന്നു. എബോളയുടെ വ്യാപനം ഒരു ഐ ഫോണ്‍ ഗെയിമിന്റെ വില്‍പ്പന കൂട്ടി. പ്ലേഗ് ഐഎന്‍സി എന്ന സ്‌മാര്‍ട്ട് ഫോണ്‍ ഗെയിമാണ് എബോള ബാധ പൊട്ടിപ്പുറപ്പെട്ടതോടെ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്‌തത്. ബ്രീട്ടീഷ് കമ്പനിയായ എന്‍ഡെമിക് ക്രിയേഷന്‍സാണ് ഈ ഗെയിം വികസിപ്പിച്ചത്.
മാരക രോഗങ്ങളുടെ വൈറസിനെ ഉപയോഗിച്ച് മാനവരാശിയെ ഇല്ലായ്‌മ ചെയ്യുന്നതാണ് ഈ ഗെയിം. ഇഷ്‌ടപ്പെട്ട വൈറസിനെയോ ബാക്‌ടീരിയയോ തെരഞ്ഞെടുത്ത് മാനവരാശിയെ ഇല്ലായ്‌മ ചെയ്യാം. മാനവരാശിയിലെ അവസാന വ്യക്‌തിയെയും ഇല്ലായ്‌മ ചെയ്‌താല്‍ ഗെയിമില്‍ വിജയിക്കും.
എബോള ബാധ രൂക്ഷമായതോടെ കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ ഒരു മില്യനിലധികം പേര്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തു.
എബോള ബാധ നിയന്ത്രണാതീതമായതോടെ ഗെയിം കളിക്കുന്ന ഭൂരിപക്ഷം പേരും മാനവരാശിയെ ഇല്ലാതാക്കാന്‍ എബോള വൈറസാണ് തെരഞ്ഞെടുക്കുന്നത്. ഗെയിം കളിക്കുന്നവര്‍ മാനവരാശിയിലെ ഓരോരുത്തരെയും ഇല്ലായ്‌മ ചെയ്യുന്നതിന് അനുസരിച്ച് ഡി.എന്‍.എ പോയിന്റുകള്‍ ലഭിച്ചുകൊണ്ടിരിക്കും. ഗെയിമിന്റെ പുരോഗതി ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്യാനും സൗകര്യമുണ്ട്. എത്ര ദിവസം കൊണ്ട് എത്ര പേരെ ഇല്ലായ്‌മ ചെയ്‌തു എന്നതാണ് പോസ്‌റ്റ് ചെയ്യേണ്ടത്. ഐ ഒ.എസ് ഡിവൈസുകള്‍ക്കും വിന്‍ഡോസ് പതിപ്പുകള്‍ക്കുമുള്ള ഗെയിം ഡൗണ്‍ലോഡിംഗിന് ലഭ്യമാണ്. 15 പൗണ്ടാണ് വില.
അതേസമയം വൈറസുകളെ ഉപയോഗിച്ച് മാനവരാശിയെ കൊന്നൊടുക്കുന്ന വിധം രൂപകല്‍പ്പന ചെയ്‌ത ഗെയിമിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























