പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളില്‍ പാചക വാതകം ഉപയോഗിക്കേണ്ടത് കരുതലോടെ...

പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ പാചക വാതക ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് എണ്ണക്കമ്പനികള്‍ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.
വീട്ടില്‍ പ്രവേശിക്കുന്നതിനു മുമ്പായി പാചക വാതകത്തിന്റെ മണമുണ്ടോ എന്ന് ശ്രദ്ധിക്കുക. മണം ഉണ്ടെങ്കില്‍ പ്രവേശിക്കരുത് , അഗ്നി ശമന സേമ പോലീസ് എമര്‍ജന്‍സി സര്‍വീസ് സെല്‍( 1906) എന്നിവയുടെ സഹായം തേടേണ്ട്ത് അത്യാവശ്യമാണ്.
വാതക ചോര്‍ച്ച ഇല്ലെന്ന് ഉറപ്പു വരുത്തിയശേഷമേ തീപ്പെട്ടി , വിളക്ക്, ടോര്‍ച്ച് തുടങ്ങിയവ തെളിയിക്കാവൂ.
വീട്ടില്‍ കയറിയശേഷം എല്‍പിജിയുടെ മണം അനുഭവപ്പെട്ടാല്‍ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത് , പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവ നിര്‍ത്താനോ അല്ലാത്തവ പ്രവര്‍ത്തിപ്പിക്കാനോ ശ്രമിക്കരുത്, തീ ജ്വാലകള്‍ കെടുത്തി വാതിലുകളും ജനലുകളും തുറന്നിടുകയും വേണം
സിലിണ്ടര്‍ വാല്‍വിന് ചോര്‍ച്ച കണ്ടാല്‍, അപ്പോള്‍ തന്നെ സിലിണ്ടറിന് ഒപ്പം ലഭിച്ച സേഫ്ടിക്യാപ് കൊണ്ട് ചോര്‍ച്ച തടയണം. സ്വയം ശരിയാക്കാന്‍ ശ്രമിക്കരുത്. വിതരണക്കാരെ ബന്ധപ്പെട്ട് സിലിണ്ടര്‍ മാറ്റി വാങ്ങണം
സ്റ്റൗ ഉപയോഗിച്ച് തുടങ്ങും മുമ്പ് ഹോസ് റെഗുലേറ്ററുമായും സ്റ്റൗവുമായും ശരിയായ വിധം ബന്ധിപ്പിച്ചിരിക്കുന്നു വെന്ന് ഉറപ്പു വരുത്തണം . റഗുലേറ്റര്‍ സിലിണ്ടറുമായി നന്നായി ബന്ധിപ്പിച്ചിരിക്കുന്നു എന്നും ഉറപ്പു വരുത്തണം.( സ്റ്റൗവിലോ ബര്‍ണറിലോ ചെളിയോ അഴുക്കോ ഉണ്ടെങ്കില്‍ വൃത്തിയാക്കിയശേഷമേ പ്രവര്‍ത്തിപ്പിക്കാവൂ
റെഗുലേറ്റര്‍ നോബ് ശരിയായി ഓണ്‍ ഉം ഓഫ് ഉം ആകുന്നോ എന്നുറപ്പുവരുത്തണം. അതിനുശേഷം റഗുലേറ്റര്‍ നോബ് ഓഫ് ചെയ്ത് നോബ് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം ഇവ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ വിതരണക്കാരെ ബന്ധപ്പെടണം.
എല്ലാം ഉറപ്പ് വരുത്തിയശേഷവും എല്‍പിജി തടസ്സമില്ലാതെ സ്റ്റൗവിലേക്ക് വരുന്നില്ലെങ്കില്‍ ഇത് സ്വയം ശരിയാക്കാന്‍ ശ്രമിക്കരുത്. ഉടന്‍ വിതരണക്കാരെയോ അംഗീകൃത മെക്കാനിക്കിനെയോ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha























