കാലിക്കട്ട് സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു

കാലിക്കട്ട് സര്‍വകലാശാലയിലെ വനിത ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സൂര്യയെയാണ് പാമ്പ് കടിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഷം ഗുരുതരമല്ലന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് എത്തി. ഹോസ്റ്റലിന്റെ ശോചനീയവസ്ഥകാണിച്ച് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ഹോസ്റ്റലിനുള്ളില്‍ ഇതിനു മുമ്പും പാമ്പുകളെ കണ്ടിരുന്നതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. എന്നാല്‍അധികൃതര്‍ ഇത് ചെവികൊണ്ടില്ലന്നും പരാതിയുണ്ട്.
സംസ്ഥാനത്തെ വനിതാ ഹോസ്റ്റലുകള്‍ വേണ്ടത്ര ശുചിത്വമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതിനുള്ള തെളിവാണ് വിദ്യാര്‍ഥിനിയ്ക്ക പാമ്പ് കടിയേറ്റ ഈ സംഭവം. ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികള്‍ നരക ജീവിതമാണ് നയിക്കുന്നതെന്ന മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല. പരാതിപ്പെടുമ്പോള്‍ വെറുതേ ഒരു പരിശോധന നടത്തി പോവുകയാണ് പതിവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























