സിപിഎമ്മിനെ വിമര്‍ശിച്ച് വീണ്ടും പന്ന്യന്‍

സിപിഎമ്മിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ആണവ കരാറിന്റെ പേരില്‍ ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഇടതുപാര്‍ട്ടികളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ക്ക് പറ്റിയ തന്ത്രപരമായ പിശകാണിത്. പിന്തുണ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമായി ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.പി.എയുടെ നേട്ടങ്ങളില്‍ ഇടതുപക്ഷവും പങ്കാളികളായിരുന്നു. എന്നാല്‍ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാതെ പോയത് വലിയ വീഴ്ചയാണ്. പതിനാലാം ലോക്‌സഭയില്‍ നാമമാത്രമായ സീറ്റുകളില്‍ ഇടതുപക്ഷം ഒതുങ്ങിപ്പോയത് ഇതുകൊണ്ടാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ യോജിപ്പ് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കാലം ആവശ്യപ്പെടുന്നുണ്ട്. യോജിപ്പിനായി വിശാലമായ വഴി തിരഞ്ഞെടുക്കാന്‍ സിപിഐ തയ്യാറാണ്. പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഐയ്ക്കും സിപിഎമ്മിനും പുതിയ ദിശാബോധം വരുമെന്നും പന്ന്യന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























