കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതിക്ക് കാരണം ഡാമുകൾ തുറന്നതല്ല ; അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് ദുരന്തങ്ങൾക്ക് കാരണമെന്ന് കേന്ദ്ര ജല കമ്മിഷന്‍

കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതിക്ക് കാരണം അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയെന്ന് കേന്ദ്ര ജല കമ്മിഷന്‍ . ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദം ജല കമ്മിഷന്‍ പ്രളയവിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര തള്ളി. അണക്കെട്ടുകൾ വളരെവേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴിയില്ലായിരുന്നു. കേരളത്തിലെ ഭൂപ്രകൃതിയും ദുരന്തത്തിന് ആക്കംകൂട്ടി. പ്രളയത്തെ കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട് കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്, അതിന് ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. കയ്യേറ്റങ്ങളും വികലമായ വികസനവും സ്ഥിതി രൂക്ഷമാക്കിയെന്നും ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പു വിഭാഗം മേധാവി സുഭാഷ് ചന്ദ്ര വ്യക്തമാക്കി.
പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കണക്കിലെടുത്ത് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha






















