അകമ്പടി വാഹനങ്ങളില്ല...സുരക്ഷാഭടന്മാരില്ല......പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേർന്ന് കോൺഗ്രസ് അധ്യക്ഷൻ; രാഹുലിന്റെ അപ്രതീക്ഷിത പ്രവൃത്തിയിൽ അമ്പരന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ കേരളസന്ദർശനം പുരോഗമിക്കുകയാണ് .പ്രളയബാധിതപ്രദേശങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നാണ് രാഹുൽ കേരളത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നത് .എന്നാൽ വാർത്തകൾക്കും അപ്പുറം നല്ലയൊരു നേതാവിന്റെ ഗുണങ്ങൾ കൊണ്ട് വെത്യസ്തനാകുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.എന്താണന്നല്ലേ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഇതിന് ഉത്തരം .മറ്റ് ദേശീയനേതാക്കൾക്ക് ഉള്ളതുപോലെതന്നെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് കേരളസർക്കാരും രാഹുലിന് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കുന്ന രീതിയിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പൊട്ടിച്ചെറിഞ്ഞുള്ള രാഹുലിന്റെ സ്ഥിരം കുസൃതി കേരളത്തിലും ആവർത്തിക്കുകയാണ്.
യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ റോഡിലിറങ്ങി അഭിവാദ്യം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡരികില്‍ രാഹുലിനെ അഭിവാദ്യം ചെയ്യാന്‍ കാത്തിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം അപ്രതീക്ഷിതമായി കടന്നു ചെല്ലുകയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ നല്‍കാനായി പുറപ്പെട്ട പൊലീസ് വാഹനം മുമ്പില്‍ പോയെങ്കിലും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരം രാഹുല്‍ യാത്ര ചെയ്ത വാഹനം നിര്‍ത്തി. ഉടന്‍ തന്നെ അദ്ദേഹം റോഡിലിറങ്ങി പ്രവര്‍ത്തകരോട് സംസാരിച്ചു. രാഹുലിന്റെ അപ്രതീക്ഷിത നടപടിയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അത്ഭുതപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ആരാദ്യനേതാവിനെ നേരിട്ട് കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രവർത്തകർ. ലോകപ്രശസ്തനായ നേതാവിനെ അടുത്ത് കണ്ടിട്ടും ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന പരിഭവത്തിലാണ് മറ്റുചിലർ .
കേരളസന്ദർശനത്തിന്റെ ആരംഭത്തിൽ രോഗിയായ സ്ത്രീയ്ക്ക് വേണ്ടി എയർ ആംബുലൻസ് കടന്നുപോകുന്നതിന് തന്റെ യാത്ര വൈകിപ്പിച്ച രാഹുലിന്റെ നടപടി സോഷ്യൽമീഡിയയിലും ദേശീയമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha






















