കേരളത്തെ കൈവിടില്ല; കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്ക് വായ്പ നല്‍കും; പുനരുദ്ധാരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വായ്പ നല്‍കാമെന്ന് ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ലോക ബാങ്ക് പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അടിസ്ഥാനസകൗര്യ വികസനത്തിനുള്ള സഹായമാകും പ്രധാനമായി നല്‍കുക. ഇതോടൊപ്പം ശുചിത്വത്തിനും സഹായം നല്‍കുമെന്നും ലോകബാങ്കും എ.ഡി.ബിയും ഉറപ്പ് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മ്മിക്കല്‍, കുടിവെള്ള പദ്ധതികളും വൈദ്യുതി ഉത്പാദനവും പഴയ നിലയിലാക്കല്‍ തുടങ്ങിയവയ്ക്കാണ് വായ്‌പ ലഭിക്കുക.
പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ ലോക ബാങ്ക് പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ ഉദാരമാക്കി കേരളത്തിന് സഹായം നല്‍കാമെന്ന് ലോക ബാങ്ക് അറിയിച്ചു. സെക്രട്ടേറിയറ്റില്‍ രാവിലെ 9.30 മുതല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലോക ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
https://www.facebook.com/Malayalivartha






















