കെയുആര്‍ടിസി ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം

കെയുആര്‍ടിസി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം. രാവിലെ 10.15ന് കളമശേരി പ്രീമിയര്‍ ജംഗ്ഷനു സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞിട്ടില്ല. അങ്കമാലിക്കു പോവുകയായിരുന്ന കെയുആര്‍ടിസിയുടെ ജനറം ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറില്‍ ഇടിച്ചശേഷം ബൈക്ക് യാത്രികന്‍ തെറിച്ച് ബസിനടിയിലേക്കു വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവ് രക്തം വാര്‍ന്ന് ഏറെനേരം റോഡില്‍ കിടന്നിട്ടും രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ആലുവ മുപ്പത്തടം സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട ബൈക്ക്.
"
https://www.facebook.com/Malayalivartha






















