വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത് ; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ശ്രീധരന്‍പിള്ള

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ബിജെപിയുടെ പങ്കാളിത്തം മാധ്യമങ്ങളടക്കം കണ്ടില്ലെന്ന് നടിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രിക്ക് നല്‍കാത്ത പ്രാധാന്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മാധ്യമങ്ങള്‍ നല്‍കിയത്. പ്രധാനമന്ത്രിയോടും ബിജെപി പ്രവര്‍ത്തകരോടും മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സംസ്ഥാനതല ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസര്‍കോട് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ പി.എസ്.ശ്രീധരന്‍പിള്ള. എന്നിട്ടും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വെള്ളപ്പൊക്കം ഉണ്ടായ ഉടനെ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നല്‍കാത്ത പ്രാധാന്യമാണ് കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് മാധ്യമങ്ങള്‍ നല്‍കുന്നത്. അതേസമയം പ്രളയ ബാധിത മേഖലകളില്‍ സേവാഭാരതി നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തമസ്‌കരിച്ചു. ഇത് മാധ്യമ ധര്‍മ്മത്തിന് എതിരാണ് മാധ്യമങ്ങള്‍ അപവാദ പ്രചാരണം നടത്തുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍ അമേരിക്കയിലെ പോലെ ആയിമാറിയാല്‍ നാളെ ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം പത്രസമ്മേളനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha






















