ആ കള്ള പണക്കാരനായ കേന്ദ്ര സഹ മന്ത്രി മലയാളിയോ? ചര്‍ച്ചകള്‍ സജീവമാകുന്നു

വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ കേന്ദ്രം സുപ്രീം കോടതിയ്ക്ക് നല്‍കിയതോടെ ചര്‍ച്ചകള്‍ കേരളത്തിലും സജീവമാകുന്നു. മുന്‍ യുപിഎ സര്‍ക്കാരിലെ സഹമന്ത്രിയടക്കം നാല് കോണ്‍ഗ്രസുകാര്‍ അന്വേഷണ പരിധിയിലാണെന്നാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.
ഈ പറയുന്ന കേന്ദ്ര സഹമന്ത്രി കേരളത്തില്‍ നിന്നുള്ള ആള്‍ ആണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിക്കുന്നത്. കഴിഞ്ഞ യുപിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും 8 പേര്‍ കേന്ദ്ര മന്ത്രിയായിരുന്നു. എകെ ആന്റണി, വയലാര്‍ രവി, ഇ അഹമ്മദ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍, കെവി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണവര്‍. അവരില്‍ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായിരുന്നു. കെവി തോമസിന് അവസാനം സ്വതന്ത്ര ചുമതലയുള്ള കിട്ടിയിരുന്നു. ബാക്കിയുള്ളവര്‍് സഹമന്ത്രിമാരായിരുന്നു.
കള്ളപ്പണക്കാരുടെ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ആരാണ് ആ കേന്ദ്ര സഹമന്ത്രിയെന്നറിയാന്‍ കേരളം കാതോര്‍ക്കുകയാണ്.
വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരില്‍ മൂന്ന് പേരുടെ പേരുകള്‍ കേന്ദ്രം ഇതുവരെ പുറത്ത് വിട്ടത്. പ്രദീപ് ബര്‍മാന്‍,പങ്കജ് ചിരന്‍ലാല്‍,രാധാ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























