പ്രളയ ബാധിതർക്ക് നിവിൻ പോളി വക 25 ലക്ഷം, ദിലീപ് വക ഒരു ലക്ഷം രൂപയുടെ മരുന്നുകൾ

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവതാരങ്ങളും, അഞ്ചുദിവസത്തേക്ക് 35 ലക്ഷം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരും പ്രളയബാധിതര്‍ക്ക് ഒരു സഹായവും ചെയ്തില്ലെന്ന് വിമർശിച്ച് ‘അമ്മ’ വൈസ് പ്രസിഡൻറും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാർ രംഗത്തെത്തിയതിന് പിന്നാലെ സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്.
ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം താലൂക്ക് ആശുപത്രിയിലേക്ക് നടൻ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി. ആശുപത്രിയുടെ ഫാർമസിയിലും കാരുണ്യ ഫാർമസിയിലുമായി മൂന്നു കോടി രൂപയുടെ മരുന്നുകൾ സ്റ്റോക്ക് ഉണ്ടായിരുന്നത് പ്രളയത്തിൽ നശിച്ചിരുന്നു.
പത്ത് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ആശുപത്രിയിലുണ്ടായത്. മരുന്നുകൾ, ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ ഏറ്റുവാങ്ങി. മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദിലീപ് മരുന്നുകൾ വിതരണം ചെയ്തു. ഇതിന് മുമ്പ് താരം പ്രളയബാധിതർക്ക് ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങള്‍ കടകളില്‍ പോയി വാങ്ങി നേരിട്ട് നൽകിയിരുന്നു
https://www.facebook.com/Malayalivartha























