സാലറി ചലഞ്ച് സാധാരണക്കാരന് നേരെയുള്ള പഞ്ചാകുന്നു; സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ദിവസവേതനക്കാരായി പ്രവർത്തിക്കുന്ന ജീവനക്കാരിൽ നിന്നും സംഘടനാ നേതാക്കൾ നിർബന്ധമായി പിരിവ് നടത്തുന്നതായി സൂചന; എതിർക്കുന്നവർക്ക് നേരെ പ്രതികാര നടപടിയും

സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ദിവസവേതനക്കാരായി പ്രവർത്തിക്കുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്നും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ സംഘടനാ നേതാക്കൾ നിർബന്ധമായി പിരിക്കുന്നതായി സൂചന.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് എന്ന പേരിൽ തൂക നൽകാൻ വൻ കാൻവാ സിംഗ് ആണ് നടക്കുന്നത്. ഇടതുപക്ഷ അനുഭാവികളായ ജീവനക്കാർ പോലും തുക തൽകാൻ മാനസികമായി തയ്യാറല്ല. അതിനിടയിലാണ് സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടന ആലോചനകൾ കൂടാതെ 3700 ജീവനക്കാരുടെ മാസ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. ഇത്തരമൊരു തീരുമാനം വേണ്ടത്ര കൂടിയാലോചനകൾ കൂടാതെ എടുത്തുവെന്നാണ് പരാതി. എന്നാൽ അക്കാര്യം തുറന്നു പറയാൻ ജീവനക്കാർ തയ്യാറല്ല. കാരണം അത്തരത്തിൽ എതിർപ്പ് പറയുകയാണെങ്കിൽ അവരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റും. അധികം ജോലിയില്ലാത്ത സ്ഥലത്ത് ജോലി ചെയ്യുന്നവരെ ജോലിയുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ദിവസ വേതനക്കാരെ സർവീസിൽ നിന്നും പിരിച്ചുവിടും. ദിവസ വേതനക്കാരിൽ പലരും ഇടതുപക്ഷ ഭരണകാലത്ത് ജോലിയിൽ കയറിയവരാണ്.
ഒരു കാലത്ത് ദേശാഭിമാനിക്ക് വേണ്ടി നടത്തിയിരുന്ന പിരിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടത്തുന്നത്. സംഘടനാ നേതാക്കൾ വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പ്രതിപക്ഷ സംഘടനാ നേതാക്കൾക്കെതിരെ കൈയാങ്കളി പോലും നടത്തുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഇടതുപക്ഷ സംഘടനകളെ വെല്ലുവിളിക്കാൻ കോൺഗ്രസ്, ബിജെപി പ്രവർത്തകർക്ക് പോലും കഴിയാത്ത സാഹയര്യമാണുളത്. സർക്കാർ ജീവനക്കാരിൽ പ്രളയ ദുരിതം അനുഭവിക്കുന്നവരെ പോലും ഇടതുസംഘടനകൾ വെറുതെ വിട്ടുന്നില്ല. തെരഞ്ഞടുപ്പ് വരട്ടെ എന്ന കാത്തിരിപ്പിലാണ് ഇടതുപക്ഷക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർ.
സർക്കാർ, സർക്കാരിതര ജീവനക്കാർ പ്രളയമുണ്ടായ വേളയിൽ അവരാൽ കഴിയുന്ന സഹായങ്ങൾ നൽകിയിരുന്നു. അതാരും പറഞ്ഞിട്ടല്ല. ഇപ്പോൾ നടക്കുന്നത് ഭീഷണിയാണ്. പേടിച്ച് ആരും പ്രതികരിക്കുന്നില്ല എന്നേയുള്ളു.മുഖ്യമന്ത്രിയെ കൊണ്ട് സാലറി ചലഞ്ച് പ്രഖ്യാപിച്ച ഏഷ്യാനെറ്റ്, മനോരമ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ എത്ര പേർ സാലറി ചലഞ്ചിൽ പങ്കെടുത്തു എന്ന് ചോദിക്കുന്നവർ നിരവധിയാണ്. ഇവരിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരുണ്ട്. അവർ ആരും തന്നെ ഇതു വരെയും ഒരു രൂപ പോലും നൽകിയിട്ടില്ല,
മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയ ചാനലുകളുടെ പ്രേക്ഷകർ കുറഞ്ഞതായി സൂചനയുണ്ട്. ഇക്കാര്യം പത്ര-ചാനൽ ഉടമ തിരിച്ചറിഞ്ഞയുടനെ അവർ ഗതി മാറി ഒഴുകി. പ്രഖ്യാപനം നടത്തുന്നവർ തന്നെ ആദ്യം തുക നൽകണമെന്നാണ് സാധാരണക്കാർ പറയുന്നത്.
https://www.facebook.com/Malayalivartha






















