ഇനിയെങ്കിലും മോദിക്ക് ഒരു കയ്യടി കൊടുക്കാം ; കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ല എന്ന ആരോപണം ശക്തമായിരിക്കെ ആരും ശ്രദ്ധിക്കാതെ പോയത് കേന്ദ്ര ഗവണ്മെന്റിന്റെ സുപ്രധാന ഉത്തരവ്

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിനു കൈത്താങ്ങാകാൻ ബാധ്യസ്ഥൻ കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ല എന്ന ആരോപണം ആശങ്കയോടുകൂടിയാണ് കേരളം കണ്ടത്ത്. രണ്ടായിരം കോടിരൂപ അടിയന്തിര സഹായം ചോദിച്ചപ്പോൾ വെറും ആഞ്ഞുറുകോടി മാത്രമേ നൽകിയുള്ളു എന്ന് മലയാളികൾ പഴിപറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പിന്നിലെ കാരണം കേന്ദ്രസർക്കാർ തന്നെയാണ്.
എന്നാൽ കേന്ദ്രസർക്കാർ പറയുന്നത് ഈ അഞ്ഞൂറ് കോടി ഇടക്കാല ആശ്വാസമാണ് ബാക്കി കേരളം നൽകുന്ന പദ്ധതികൾ അനുസരിച്ച് നൽകാം എന്നാണ്. എന്നാൽ മലയാളികൾ ചോദിക്കുന്നു പദ്ധതികൾ അനുസരിച്ച് മാത്രമേ സഹായം അനുവദിക്കുകയുള്ളുവെങ്കിൽ പിന്നെ എന്തിനാണ് യുഎഇ അനുവദിച്ച 700 കോടിക്ക് തടസം നിന്നത് എന്ന്. എന്നാൽ അതിനെല്ലാം കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നായിരുന്നു.
എന്നാൽ ഈ വിവാദങ്ങളൊക്കെ കൊടുമ്പിരികൊള്ളുന്നതിന് ഇടയ്ക്കാണ് കോർപറേറ്റ് കാര്യവകുപ്പ് വളരെ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കോർപറേറ്റ് കമ്പനികളുടെ പണം കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു എന്നതാണ് ആ ഉത്തരവ്.
2014 മുതലാണ് ഇന്ത്യയിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നിലവിൽ വന്നത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നിയമം അനുസരിച്ച് അഞ്ഞൂറ് കോടി രൂപ മൊത്തം വരുമാനമോ അഞ്ച് കോടി രൂപ വാർഷിക അറ്റാദായമോ ഉള്ള എല്ലാ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും സിഎസ്ആർ ഫണ്ടിലേക്ക് അനുവധിക്കണം. ആ ലാഭത്തിന്റെ രണ്ടുശതമാനം സോഷ്യൽ റെസ്പോണ്സിബിലിറ്റിയുടെ ഭാഗമായി ഉപയോഗപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഇപ്പോൾ ഇതിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ഇതനുസരിച്ച് കോർപറേറ്റ് കമ്പനി നിയമപരമായി സിഎസ്ആർ അടക്കാൻ ബാധ്യസ്ഥരാണെങ്കിൽ അവർക്ക് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാം.
കഴിഞ്ഞ മൂന്നുവർഷം റിലയൻസ് കമ്പനി സിഎസ്ആറിനായി ചെലവാക്കിയ കണക്ക് അനുസരിച്ച് 2017ൽ 659.20 കോടിയും 2016 ൽ 652 കോടിയും 2015ൽ 760. 58 കോടി രൂപയുമാണ്. അതേസമയം പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി. 524. 97 കോടി രൂപയാണ് കഴിഞ്ഞ വർഷം ചെലവാക്കിയത്. ടാറ്റ കൺസൾട്ടൻസി കഴിഞ്ഞ വർഷം ചെലവാക്കിയത് 305. 42 കോടി. ഇൻഫോസിസ് 289 . 44 കോടി എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാന കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം 1996 കോടി രൂപ സിഎസ്ആറിനായി ചെലവാക്കി.
ഈ സാഹചര്യം നിലനിൽക്കെ കേരളസർക്കാർ ഈ അവസരം ഉപയോഗപ്പെടുത്താനാണ് മുന്നിട്ട് ഇറങ്ങിയാൽ തീർച്ചയായും കേരളത്തെ പ്രളയക്കെടുതിയിൽ നിന്നും കര കയറ്റാനുള്ള തുക കണ്ടെത്താൻ കഴിയും. കൂടാതെ കേന്ദ്രത്തോടുള്ള അനാവശ്യവിവാദങ്ങൾ അതുവഴി ഒഴിവാക്കാനും സാധിക്കും.
https://www.facebook.com/Malayalivartha






















