സി.ബി.എസ്.ഇ, ഐ.സിഐ.സി പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തിയതി പിന്നീട് അറിയിക്കും

സി.ബി.എസ്.ഇ, ഐ.സിഐ.സി പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ഉത്തരവ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് ഉത്തരവിട്ടത്. കേരളത്തിലെ പ്രളയദുരന്തം മൂലം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ മുടങ്ങിയിരുന്നു.
പല സ്‌കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുകയാണ്. ചില സ്‌കൂളുകൾ പ്രളയത്തിൽ തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറി പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. മാറ്റിയ തീയതി പിന്നീട് അറിയിക്കും
https://www.facebook.com/Malayalivartha






















