പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു, സമ്മേളനം ഉച്ചയ്ക്ക് രണ്ടു മണി വരെ, നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് സമ്മേളനം. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ്, മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി, മുന്‍ എം.എല്‍.എമാരായ ചെര്‍ക്കളം അബ്ദുള്ള, ടി.കെ. അറുമുഖം, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് ശേഷമാണ് സഭ ആരംഭിച്ചത്.
ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയക്കെടുതിയെക്കുറിച്ചുള്ള ഉപക്ഷേപം അവതരിപ്പിക്കുന്നു . അതിന്റെ അടിസ്ഥാനത്തില്‍ നാല് മണിക്കൂര്‍ ചര്‍ച്ച നടക്കും. അതിന് ശേഷം സംസ്ഥാനം നേരിട്ട ഗുരുതര സ്ഥിതിവിശേഷങ്ങളും പുനര്‍ നിര്‍മാണത്തിനായി പൂര്‍ത്തീകരിക്കേണ്ട നടപടികളും സംബന്ധിച്ച് ചട്ടം 275 പ്രകാരമുള്ള പ്രമേയവും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കും. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി .
എല്ലാ കക്ഷിനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ സാമാജികരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുനര്‍നിര്‍മാണത്തിന് കര്‍മപദ്ധതി തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി ഉണ്ടാക്കിയ ഗുരുതര സ്ഥിതിവിശേഷവും പുനര്‍നിര്‍മാണത്തിന് സ്വീകരിക്കേണ്ട നടപടികളും സഭ ചര്‍ച്ചചെയ്യണമെന്നാണ് പ്രമേയം. തുടര്‍ന്ന് വിശദചര്‍ച്ച നടക്കും. ഇതിന് മന്ത്രിമാരും മുഖ്യമന്ത്രിയും മറുപടിനല്‍കും. ചര്‍ച്ചക്ക് അവസാനം ചട്ടം 275 പ്രകാരം പ്രമേയവും ഉണ്ടായേക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
"
https://www.facebook.com/Malayalivartha























