പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും ; കടുത്ത നടപടിയുമായി പിണറായി സർക്കാർ ; ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർനിർമിക്കാൻ അനുമതി നൽകില്ല

പരിസ്ഥിതിദുർബല മേഖലകളിൽ കെട്ടിടം പണിയുന്നതിനെതിരെ കടുത്ത നടപടിയുമായി പിണറായി സർക്കാർ. കഴിഞ്ഞ കാലവർഷത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തകർന്ന വീടുകളും കെട്ടിടങ്ങളും പുനർനിർമിക്കാൻ അനുമതി നൽകണ്ടന്ന് തീരുമാനം. ജില്ലാപ്രാദേശിക ഭരണസ്ഥാപനങ്ങൾക്ക് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇതോടെ പൂട്ട് വീഴും. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് വീടുകളോ കെട്ടിടങ്ങളോ നിർമിക്കാൻ അനുവദിക്കരുതെന്നും നിർമാണം തടസപ്പെടുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പോലീസ് ഉദ്യോഗസ്ഥർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കാലവർഷ കെടുതി സംഭവിച്ച സ്ഥലങ്ങളുടെ മാപ്പിംഗ് നടത്തി എവിടെ കെട്ടിടങ്ങൾ നിർമിക്കാമെന്ന് സർക്കാർ ധാരണ നടത്തിയതിന് ശേഷം മാത്രമേ പുനർനിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുള്ളു. പഠനത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ എന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിൽ നിർമാണ പ്രവർത്തങ്ങൾക്ക് ഇനി അനുമതി നൽകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പ്രലകൃതി ദുരന്തത്തിന്റെ വ്യാപ്തി കണക്കിലാക്കിയാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha























