സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ വസ്ത്രങ്ങളും ചെരുപ്പുകളും പ്രിയം... നാണക്കേടുകൊണ്ട് പലരും പുറത്ത് പറഞ്ഞില്ല; പോത്തന്‍കോട് അയിരൂപ്പാറ പ്രദേശങ്ങളിൽ മാസങ്ങളായി സ്ത്രീകളുടെ ഉറക്കം കെടുത്തി രാത്രി കാലങ്ങളില്‍ വിലസിനടന്ന വസ്ത്ര മോഷ്ടാവ് ഒടുവില്‍ കാമറയില്‍ കുടുങ്ങിയപ്പോൾ...

പോത്തന്‍കോട് അയിരൂപ്പാറ പ്രദേശങ്ങളിൽ മാസങ്ങളായി സ്ത്രീകളുടെ ഉറക്കം കെടുത്തി രാത്രി കാലങ്ങളില്‍ വിലസിനടന്ന വസ്ത്ര മോഷ്ടാവ് ഒടുവില്‍ കാമറയില്‍ കുടുങ്ങി. ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ സ്ത്രീ വേഷം കെട്ടിയ പുരുഷനാണെന്ന് വ്യക്തമാണ്. അയിരൂപ്പാറ പ്രദേശങ്ങളിലാണ് മാസങ്ങളായി ഇത്തരത്തിലുള്ള മോഷണങ്ങള്‍ അരങ്ങേറുന്നത്.
വീടിന് പുറത്ത് കഴുകിയിടുന്ന സ്ത്രീകളുടെ വസ്ത്രങ്ങളാണ് ഇയാള്‍ക്ക് പ്രിയം. മോഷണം നടന്ന വീടുകളില്‍ നിന്നെല്ലാം കളവ് പോയതും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ വസ്ത്രങ്ങളും അവരുടെ ചെരുപ്പുകളും മാത്രമാണ്. അയിരൂപ്പാറ, പന്തലക്കോട് , മരുതുംമൂട് , ശ്രീകൃഷ്ണ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി വസ്ത്രങ്ങള്‍ കളവ് പോകുന്നത്. ഇരുപത്തഞ്ചിലേറെ വീടുകളില്‍ നിന്നും ഇത്തരത്തില്‍ കളവുകള്‍ നടന്നിട്ടുണ്ട്.
തുടക്കത്തില്‍ ലജ്ജ കൊണ്ട് വീട്ടുകാര്‍ പുറത്തറിയിച്ചിരുന്നില്ല. സംഭവം വ്യാപകമായതോടെ അയല്‍ക്കൂട്ടങ്ങളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും ഈ വിഷയം ചില ആളുകള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























