ദിലീപ് പാവപ്പെട്ടവർക്കൊപ്പം തന്നെയെന്ന് ഫാൻസുകാർ; മരുന്നുകളുമായും ആവശ്യസാധനകളുമായും ക്യാമ്പിലെത്തിയ ദിലീപ് ഒരുകോടി നൽകുമോ എന്ന് ആരാധകന്റെ ചോദ്യം ?

മഹാപ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി സമൂഹമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ സിനിമാലോകവും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയുമൊക്കെയാണ് താരങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയായിരുന്നു പ്രധാനപ്പെട്ട പല വിവരങ്ങളും കൈമാറിയിരുന്നത്.
ഷെഡ്യൂള്‍ ചെയ്തത് പ്രകാരമുള്ള ചിത്രീകരണം നിര്‍ത്തിവെക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റിവെച്ചതുമൊക്കെ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് സിനിമാമേഖലയിലും ഉണ്ടാക്കിയത്. തിരക്കുകളില്‍ നിന്നെല്ലാം മാറി താരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേരുകയായിരുന്നു. താരങ്ങളുടെ വീടുകളിലും വെള്ളം കയറിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവിലൂടെ താരങ്ങള്‍ രംഗത്തുവന്നിരുന്നു. അവശ്യ സാധനങ്ങളുമായാണ് ദിലീപ് നേരത്തെ ക്യാംപിലേക്കെത്തിയത്. അതിന് പിന്നാലെയായാണ് അദ്ദേഹം വീണ്ടും സഹായവുമായി എത്തിയിട്ടുള്ളത്.
വസ്ത്രങ്ങളുമായി ക്യാമ്പിലേയ്‌ക്കെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം മരുന്നുകളുമായെത്തിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 138 ഓളം ആശുപത്രികളാണ് നശിച്ചത്. പല ആശുപത്രികളിലെയും മരുന്നുകളും നശിച്ചിരുന്നു. ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിലേക്കാണ് താരം മരുന്നുകളെത്തിച്ചത്. ആശുപത്രി ഫാര്‍മസിയിലെയും കാരുണ്യയിലെയുമടക്കം മൂന്നുകോടി രൂപയുടെ മരുന്നുകളാണ് പ്രളയത്തില്‍ നശിച്ചുപോയത്.
ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് താരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് പേജിലൂടെ ദിലീപ് ഓണ്‍ലൈനും ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ചാലക്കുടിയിലെ ഡി സിനിമാസിലെത്തി ആശുപത്രി സൂപ്രണ്ട് മരുന്നുകള്‍ ഏറ്റുവാങ്ങുകയായിരുന്നു. താലൂക്ക് ആശുപത്രിക്ക് പുറമെ മറ്റ് സംഘടനകള്‍ക്കും താരം മരുന്നുകള്‍ വിതരണംചെയ്തിരുന്നു.
വിമര്‍ശനങ്ങളും വിവാദങ്ങളും വിടാതെ പിന്തുടരുമ്പോഴും അദ്ദേഹം എന്നും പാവപ്പെട്ടവര്‍ക്കൊപ്പം തന്നെയാണെന്നാണ് ആരാധകരുടെ വാദം. നിരവധി പേരാണ് ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും ഷെയര്‍ ചെയ്തത്. താരരാജാക്കന്‍മാര്‍ 25 ലക്ഷം നല്‍കിയപ്പോള്‍ ദിലീപ് ഒരു ലക്ഷമാണോ നല്‍കുന്നതെന്നുള്ള വിമര്‍ശനവും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. താരങ്ങളുടെ ധനസഹായത്തെക്കുറിച്ചാണ് മറ്റ് ചിലര്‍ ചോദിച്ചിട്ടുള്ളത്. താരസംഘടനയായ എഎംഎംഎ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന തരത്തിലുള്ള വിമര്‍ശനവും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. ദിലീപ് ഒരുകോടി നല്‍കുമോ എന്ന സംശയമാണ് മറ്റൊരാള്‍ ഉന്നയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം സിനിമാ താരം നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് താരം തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത ബാധിതരെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ഇനി പുനര്‍നിര്‍മാണ സമയത്തും എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും തുക കൈമാറിയ ശേഷം നിവിന്‍ പോളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha























