ഹൃദ്രോഗിയായ മറിയാമ്മയ്ക്ക് വേണ്ടി രാഹുല്‍ഗാന്ധി കാത്തുനിന്നത് അരമണിക്കൂറില്‍ കൂടുതല്‍ ; കാത്തിരിപ്പിന് ഫലം കണ്ടില്ല ; മറിയാമ്മ മരണത്തിന് കീഴടങ്ങി

രാഹുൽ ഗാന്ധിയുടെ കാത്തിരിപ്പിന് ഫലം കണ്ടില്ല. ഒടുവിൽ മറിയാമ്മ മരണത്തിനു കീഴടങ്ങി. കേരള സന്ദർശനത്തിനിടെ ചെങ്ങന്നൂരിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം തിരികെ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലെത്തിയ രാഹുല്‍ രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കാത്തുനിന്ന വാർത്ത വളരെയധികം ശ്രദ്ധനേടിയിരുന്നു. ഹൃദ്രോഗിയായ മറിയാമ്മയ്ക്ക് വേണ്ടി രാഹുല്‍ഗാന്ധി കാത്തുനിന്നത് അരമണിക്കൂറില്‍ കൂടുതല്‍.
മറിയാമ്മയെ കൊണ്ടുപോകുവാനായി എയര്‍ ആംബുലന്‍സ് ചെങ്ങന്നൂരിലെത്തിയപ്പോള്‍ പ്രത്യേക സുരക്ഷയുളള രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററും ക്രിസ്ത്യന്‍ കോളേജ് മൈതാനിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു കോപ്റ്ററിനും ആലപ്പുഴയില്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ഇറങ്ങേണ്ടിയിരുന്നത്. നേതാക്കളില്‍ നിന്ന് വിവരം ഗ്രഹിച്ച രാഹുല്‍ ആദ്യം എയര്‍ ആംബുലന്‍സ് പോകട്ടെ എന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനായി അരമണിക്കൂറോളം താല്‍കാലിക ഹെലിപ്പാടായ കോളേജ് ഗ്രൗണ്ടില്‍ രാഹുല്‍ ഗാന്ധി കാത്തു നിന്നു.
എന്നാല്‍ ആ ജീവന്‍ ആശുപത്രിയില്‍ എത്തിയതും മരണത്തിനു കീഴടങ്ങുകയായിരുന്നു. പാണ്ഡവന്‍പാറ മൂലയുഴത്തില്‍ കെസി ചാക്കോയുടെ ഭാര്യയാണ് മറിയാമ്മ. ഹൃദയാഘാതത്തെ തുടര്‍ന്ന് അവശയായ മറിയാമ്മയെ കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പാണ്ഡവന്‍പാറ മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുമ്ബോഴാണ് ചൊവ്വാഴ്ച രാവിലെ 10ന് മറിയാമ്മക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികില്‍യ്ക്കായി വണ്ടാനത്തേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























